മില്ലെറ്റ് വില്ലേജ് സ്കീമിന്റെ ഭാഗമായി ആദിവാസി ചെറുധാന്യ കർഷകർക്കും ജീവനക്കാർക്കും വിവിധ മേഖലകളിൽ പരിശീലനം നൽകി വരുന്നു.
ജൈവ സെർട്ടിഫിക്കേഷന്റെ ഭാഗമായി INDOCERT ൻറെ ആഭിമുഖ്യത്തിൽ ഐ സി എഎസ് അട്ടപ്പാടിയിലെ കർഷകർക്ക് വേണ്ടി ജൈവ കൃഷി പരിശീലന ക്ളാസുകളും ഇടുക്കി, കണ്ണൂർ, ത്യശ്ശൂർ എന്നിവിടങ്ങളിലേക്ക് പഠന യാത്രകളും സംഘടിപ്പിച്ചു.
ചെറുധാന്യങ്ങളുടെ പോസ്റ്റ് ഹാർവെസ്റ്റിങ് എന്ന വിഷയത്തിൽ ആദിവാസി കർഷകർക്കും ജീവനക്കാർക്കും വേണ്ടി കാരമട കെ വി കെ യിലെ ബിന്ദു മാഡം ഏകദിന പരിശീലനം നയിച്ചു.
തേനീച്ച വളർത്തൽ- തേനീച്ച വേലി വിഷയങ്ങളിൽ വല്ലവട്ടി, കട്ടേക്കാട് , കുറുക്കത്തികല്ല്, വരഗംപാടി, നീലിക്കുഴി ഊരുകളിൽ വെച്ച് കർഷകർക്ക് പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചു.
ചെറുധാന്യങ്ങളുടെ കൃഷിയും മൂല്ല്യ വർധനവും എന്ന വിഷയത്തിൽ ഐ ഐ എം ആർ IIMR ഹൈദരാബാദ് സംഘടിപ്പിച്ച പരിശീലന പരിപാടികളിൽ അട്ടപ്പാടിയിൽ നിന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
ചെറുധാന്യങ്ങളുടെ സംസ്ക്കരണം എന്ന വിഷയത്തിൽ ഐ ഐ എഫ് പി റ്റി IIFPT തഞ്ചാവൂർ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ അട്ടപ്പാടിയിൽ നിന്ന് മില്ലെറ്റ് വില്ലേജ് ജീവനക്കാർ പങ്കെടുത്തു.
അട്ടപ്പാടിയിലെ ചെറുധാന്യ കർഷകരുടെ എഫ് പി ഓ രൂപീകരണം, തുടർ പ്രവർത്തനങ്ങൾ എന്നിവക്ക് വേണ്ടി തമിഴ് നാട് മധുരൈ യിലെ വിരുദ് നഗറിൽ പ്രവർത്തിക്കുന്ന വിരുതൈ മില്ലെറ്റ്സ് എന്ന എഫ് പി ഓ യിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു.
Millet Village
Office of the Millet Village Program, Mini Civil station, Agali, Attappady, Kerala, 678581
Copyright © 2022 Millet Village - All Rights Reserved.
ചെറുധാന്യങ്ങളുടെ ഗ്രാമം
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.