ചേരുവകൾ:
പനിവരഗ് അരി-1 കപ്പ്
ചവ്വരി
ഉഴുന്ന് പരിപ്പ്
ഉപ്പ്
തയ്യാറാക്കുന്ന വിധം:
പനിവരഗ് നന്നായി കഴുകിയതിനുശേഷം 6-8 മണിക്കൂർ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.ചവ്വരി കഴുകി ഏകദേശം 2-3 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.ഉഴുന്ന് പരിപ്പ് കഴുകിയതിനുശേഷം 6-8 മണിക്കൂർ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക പനിവരഗ് അരി, ചവ്വരി, ഉഴുന്ന് പരിപ്പ് എന്നിവ നന്നായി അരച്ചെടുക്കുക.ആവശ്യത്തിന് ഉപ്പു ചേർത്ത് കൈ കൊണ്ട് നല്ലപോലെ യോജിപ്പിച്ചു ഇളക്കുക.8-12 മണിക്കൂർ യോജിപ്പിച്ചു വെക്കുക.ശേഷം ഇഡലി പാത്രത്തിൽ മാവ് ഒഴിച്ച് 10-12 മിനിറ്റ്സ് ആവിയിൽ വേവിച്ചെടുക്കുക.നല്ല സോഫ്റ്റ് ആയ ഇഡലി തയ്യാറായി കഴിഞ്ഞു.ചൂടോടു കൂടിചട്ട്ണി അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കുക. ഇതേ മാവ് തന്നെ രണ്ടാം ദിവസം നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കാൻ ഉപയോഗിക്കാം
ചേരുവകൾ:
പനിവരഗ് മാവ് - അര കപ്പ്
മൈദ-½ കപ്പ്
പഞ്ചസാര - ½ ടീസ്പൂൺ
എണ്ണ
തയ്യാറാക്കുന്ന വിധം:
പനിവരഗ് മാവും മൈദയും കൂട്ടി ചൂട് എണ്ണ ചേർത്ത് നല്ലപോലെ കുഴമ്പ് രൂപത്തിൽ കുഴയ്ക്കുക.ഒരു ഇഞ്ച് കനത്തിൽ റൊട്ടി പരത്തുക എന്നിട്ട് ചുരുട്ടിയെടുക്കുക.ശേഷം ചെറിയ രൂപത്തിൽ മുറിച്ചെടുക്കുക.എന്നിട്ട് എണ്ണയിലിട്ട് വറുത്തെടുക്കുക. ശേഷം പഞ്ചസാര ലായനി കാച്ചിയെടുത്തു അതിലേക്ക് വറുത്തെടുത്ത മടക്കിനെ 5 മിനിറ്റ്സ് കുതിർക്കാൻ വയ്ക്കുക.അതിനു ശേഷം എടുത്തു കഴിക്കുക.
ചേരുവകൾ:
തൊലി കളഞ്ഞ പനിവരഗ്- 1 കപ്പ്
ഉണക്ക മുന്തിരി
കശുവണ്ടി പരിപ്പ്
നെയ്യ്
വെള്ളം,
പഞ്ചസാര
പാൽ
ഏലപ്പൊടി – ആവശ്യാനുസരണം
തയ്യാറാക്കുന്നവിധം:
തൊലി കളഞ്ഞ പനിവരഗ് 5 മിനിറ്റ്സ് തിളച്ച വെള്ളത്തിൽ വേവിക്കുകക.നെയ്യിൽ ഉണക്ക മുന്തിരിയും കശുവണ്ടി പരിപ്പും വറുത്തെടുക്കുക.പാൽ തിളപ്പിച്ച ശേഷം വേവിച്ചെടുത്ത പനിവരഗ് ചേർക്കുക അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയിട്ട് നല്ലപോലെ ഇളക്കികൊടുത്തു കൊണ്ട് വേവിച്ചെടുക്കുക.അതിനു ശേഷം ഏലക്ക പൊടിയും വറുത്തെടുത്ത പഴങ്ങളും അതിലേക്ക് ചേർത്ത് ഇളക്കി എടുക്കുക.നല്ല രുചികരമായ പായസം റെഡി.
ചേരുവകൾ:
പനിവരഗ് മൈദ - 1 കപ്പ്
മൈദ - 1
കപ്പ്
ഉരുളക്കിഴങ്ങ് - 1 കപ്പ്
വേവിച്ച കടല
ഉള്ളി
പച്ചമുളക്
കറിവേപ്പില
തയ്യാറാക്കുന്നവിധം:
പനിവരഗ് മൈദയും മൈദയും എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല കുഴമ്പ് രൂപത്തിൽ കുഴക്കുക.
ചേരുവകൾ:
പാൽപ്പൊടി-രണ്ട്കപ്പ്
ഹെവി ക്രീം -ഒരുകപ്പ്
പനിവരഗ് പൊടിച്ചത് -അരക്കപ്പ്
പഞ്ചസാര -അരക്കപ്പ്
ഏലക്കപ്പൊടി -കാൽ ടിസ്പൂൺ
നുറുക്കിയബദാം-ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
അടിക്കട്ടിയുള്ള പാനിൽ ക്രീമും പാൽപ്പൊടിയും ഇട്ട് ഇളം തീയിൽ ചൂടാക്കണം.ഇതിലേക്ക് പഞ്ചസാര ഇട്ട് ഇളം തീയിൽ ചൂടാക്കണം. ഇതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി ഇളക്കിക്കോളൂ.കട്ട കെട്ടാതെ കുറുക്കിയെടുക്കണം.കുറുകി തുടങ്ങുമ്പോൾ ഏലക്കാപ്പൊടി ചേർക്കാം.ഇനി പനിവരഗ് പൊടി കൂടി ചേർത്തോളൂ.നല്ല മയമുള്ള മാവിന്റെ പരുവത്തിൽ കുറുകും വരെ ഇളക്കുക.ഇനി അടുപ്പിൽ നിന്നിറക്കി മറ്റൊരു പാത്രത്തിൽ തണുക്കാൻ വെക്കാം.തണുത്ത ശേഷം പേഡയുടെ രൂപത്തിൽ ഉരുളകളാക്കാം.ഓരോ പേഡയുടെയും നടുവിലായി പിസ്‌തയോ ബദാമോ വെച്ച് അലങ്കരിക്കുകയുമാകാം.
Millet Village
Office of the Millet Village Program, Mini Civil station, Agali, Attappady, Kerala, 678581
Copyright © 2022 Millet Village - All Rights Reserved.
ചെറുധാന്യങ്ങളുടെ ഗ്രാമം
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.