ചെറുധാന്യ ഗ്രാമം പദ്ധതിയിലെ കർഷകരുടെ ഉല്പന്നങ്ങൾക്കും കൃഷി ഭൂമിക്കും ജൈവ അംഗീകാരം നേടിയെടുക്കാൻ 2018 ൽ ആരംഭിച്ചതാണ് ഓർഗാനിക് സെർട്ടിഫികേഷൻ പ്രവർത്തനങ്ങൾ. 2017 ൽ ചെറുധാന്യഗ്രാമം പദ്ധതി ആരംഭിച്ച 40 ഊരുകളിലെ 926 കർഷകരുടെ 741.97 ഹെക്റ്റർ കൃഷിഭൂമിയിലാണ് ഇപ്പോൾ ജൈവവ അംഗീകാരം ലഭിച്ചിരിക്കുന്നത്. APEDA യുടെ കീഴിൽ ആലുവ യിലെ INDOCERT എന്ന ഏജൻസി മുഖേനയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ത്യയിൽ ഇത്രയും ആദിവാസി കർഷകർക്ക് ഒരുമിച്ച് ഓർഗാനിക് സെർട്ടിഫികേഷൻ ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഈ അംഗീകാരം ലഭിക്കുന്നതോടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാദേശിക വിപണിയിൽ ഉയർന്ന വിലയും വിദേശത്തേക്കുള്ള കയറ്റുമതിയും സാധ്യമാവും. RKI CASADPAT (2020-2023) പദ്ധതി നടപ്പിലാക്കുന്ന 30 ഊരുകളിലെ 310 കർഷകരുടെ ഹെക്റ്റർ ഭൂമിയിൽ രണ്ടാം വർഷ ജൈവ സെർട്ടിഫികേഷൻ പ്രവർത്തനങ്ങൾ നടത്തുന്നു. ഈ പ്രവർത്തനങ്ങൾ 2023 ൽ പൂർത്തിയാകും.
In the presence of hon ministers and MLA, Sub collector ottapppalam handing over the farm diaries to ICS presidents during tribal farmers festival Agali
മില്ലെറ്റ് വില്ലേജ് പദ്ധതിയുടെ ഗുണഭോക്താക്കളായ കർഷകരുടെ ഭൂമിയിൽ ഓർഗാനിക് സെർട്ടിഫികേഷൻ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച് ജില്ലാ രജിസ്ട്രാർ ഓഫിസിൽ ചാരിറ്റബിൾ സൊസൈറ്റി ആയി രെജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സമിതികളാണ് ഐ സി എസ്. പരമാവധി 500 കർഷകർ വരെ അംഗങ്ങളാകുന്ന സംഘത്തിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് പ്രസിഡൻറ് ഉം സെക്രട്ടറി യും ഉൾപ്പെടുന്ന ഏഴ് അംഗങ്ങളുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി ആണ്.
പുതൂർ - നമ്മഭൂമി
അഗളി- അന്നം വിളയും ഭൂമി
ഷോളയൂർ- കാട് കാപ്പൻ
ഐ സി എസ് സംഘങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനായി കോ ഓർഡിനേറ്റർ നേയും ഇൻസ്പെക്റ്റർ നെയും സംഘങ്ങൾ നിയമിച്ചിട്ടുണ്ട്.
സംഘങ്ങൾ വാർഷിക പൊതുയോഗം കൂടി കഴിഞ്ഞ കാലയളവിലെ ഓർഗാനിക് സെർട്ടിഫികേഷൻ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് വിലയിരുത്തി പുതിയ നടപടികളും തീരുമാനങ്ങളും കൈ കൊള്ളുന്നു.
വിത്ത് മുതൽ വിപണി വരെയുള്ള വിവരങ്ങൾ രേഖപ്പെടുത്താൻ ഓരോ കർഷകനും ഒന്ന് എന്ന രീതിയിൽ ഫാം ഡയറികൾ സൂക്ഷിക്കുന്നു. സെർട്ടിഫികേഷൻ പ്രവർത്തത്തനങ്ങൾ ആരംഭിച്ചത് മുതലുള്ള വിവരങ്ങൾ ഇൻസ്പെക്ഷനുകൾ നടത്തി ഫാം ഡയറിയിൽ ചേർക്കുന്നു. പരിവർത്തന ഘട്ടം മുതലുള്ള ഓരോ വർഷവും കർഷകരുടെയും കൃഷിയുടെയും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നു.
ജൈവ രീതിയിലുള്ള കൃഷി രീതികൾ നിരീക്ഷിക്കുന്നതിനും ഇടപെടലുകൾ നടത്തുന്നതിനും വേണ്ടി ഐ സി എസ് സംഘങ്ങൾ നിയമിച്ച കോർഡിനേറ്ററും ഇൻസ്പെക്റ്ററും കൂടി ഇന്റേണൽ ഇന്സ്പെക്ഷൻ നടത്തി വിവരങ്ങൾ ശേഖരിച്ച് ഫാം ഡയറി യിൽ ചേർക്കുന്നു. എല്ലാ കർഷകരുടെയും കൃഷിയിടങ്ങൾ സന്ദർശിച്ച് ജൈവ മാനദണ്ഡങ്ങൾ പാലിച്ചുള്ള വിത്ത് ,വളപ്രയോഗങ്ങൾ കീട നിയന്ത്രണ മാർഗ്ഗങ്ങൾ എന്നിവ മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തുന്നു. മികച്ച വിളവ് ആവശ്യമായ നിർദ്ദേശങ്ങളും നൽകുന്നു. ജൈവ സെർട്ടിഫിക്കേഷൻ ലഭിക്കുന്നത് വരെ 3 ഐ സി എസ് സംഘങ്ങളും 9 ഇന്റേണൽ ഇന്സ്പെക്ഷനുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഇന്റേണൽ ഇന്സ്പെക്ഷനുകളിലൂടെ ശേഖരിച്ച് ക്രോഡീകരിച്ച കർഷക-കാർഷിക വിവരങ്ങൾ പരിശോധിക്കുന്നതിനായി APEDA യുടെ ജൈവ സെർട്ടിഫികേഷൻ ഏജൻസി ആയ INDOCERT ആലുവ യിൽ നിന്ന്എക്സ്റ്റേണൽ ഇൻസ്പെക്റ്റർ മാർ വന്ന് വിവര ശേഖരണവും പരിശോധനകളും നടത്തി കർഷകർക്കും സംഘം ജീവനക്കാർക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. വർഷത്തിൽ ഒന്ന് എന്ന രീതിയിലാണ് എക്സ്റ്റേണൽ ഇൻസ്‌പെക്ഷൻ നടക്കുന്നത്. ഇത് വരെ 3 എക്സ്റ്റേണൽ ഇന്സ്പെക്ഷനുകൾ നടത്തിയിട്ടുണ്ട്. ഇന്റേണൽ & എക്സ്റ്റേണൽ ഇന്സ്പെക്ഷനുകളിലൂടെ ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് കർഷകർക്ക് ജൈവ സെർട്ടിഫികേഷൻ പദവി ലഭിക്കുന്നത്.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ബോധവൽക്കരണത്തിനുമായി ഐ സി എസ് സംഘങ്ങൾ കർഷകർക്ക് വേണ്ടി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.കൃഷി അസി ഡയറക്റ്റർ അട്ടപ്പാടി, കൃഷിഭവനുകളിലെ കൃഷി ഓഫിസർമാർ, പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ എന്നിവരാണ് കർഷകർക്ക് വേണ്ടിയുള്ള പരിശീലനം നൽകുന്നത്. നടീൽ വസ്തുക്കളുടെ ശേഖരണം, വിത്തിടൽ, വള പ്രയോഗങ്ങൾ, വിളവെടുപ്, എന്നിവ ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്നതിന് ഈപരിശീലന പരിപാടികൾ സഹായിക്കുന്നു.
അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി യഥാക്രമം 44,30,34 (ആകെ 108) ജൈവ കൃഷി പരിശീലന പരിപാടികൾ നടത്തി സ്യുഡോമോണാസ്, ഹ്യൂം പ്ലസ്, ബ്യുവേറിയ, വാം, ഫിറമോൺ ട്രാപ് തുടങ്ങിയ ജൈവ വളങ്ങളും കീട നാശിനികളും കീട നിയന്ത്രണ ഉപകരണങ്ങളും വിതരണം ചെയ്തു.
ഐ സി എസ് സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും കർഷകർക്കും വേണ്ടി ആലുവ ഇൻഡോസർട്ട് പരിശീലന- സന്ദർശന പരിപാടികൾ നടത്തുന്നു. തദവസരത്തിൽ ജൈവ അംഗീകാരം ലഭിച്ച മാതൃക കർഷകരുടെ കൃഷിയിടങ്ങളിലേക്ക് സന്ദർശന പരിപാടികൾ സംഘടിപ്പിക്കുന്നു. വിവിധ വിളകൾ ജൈവ രീതിയിൽ കൃഷി ചെയ്യുന്നതിനുള്ള പരിചയം കർഷകർക്കും കൃഷി ഉദ്യോഗസ്ഥർക്കും ലഭിക്കുന്നു. നടീൽ വസ്തുക്കളുടെ ശേഖരണം, വിത്തിടൽ, വള പ്രയോഗങ്ങൾ, വിളവെടുപ്, എന്നിവ ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്നതിന് ഈ സന്ദർശന പരിപാടികൾ സഹായിക്കുന്നു. ഐ സി എസ് ജീവനക്കാർക്കും കർഷകർക്കും വേണ്ടി ആകെ 4 എക്സ്പോഷർ വിസിറ്റ്സ് നടത്തിയിട്ടുണ്ട്.
അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലായി യഥാക്രമം 44,30,34 (ആകെ 108) ജൈവ കൃഷി പരിശീലന പരിപാടികൾ നടത്തി സ്യുഡോമോണാസ്, ഹ്യൂം പ്ലസ്, ബ്യുവേറിയ, വാം, ഫിറമോൺ ട്രാപ് തുടങ്ങിയ ജൈവ വളങ്ങളും കീട നാശിനികളും കീട നിയന്ത്രണ ഉപകരണങ്ങളും വിതരണം ചെയ്തു.
വന്യ മൃഗങ്ങളെയും കീട-രോഗ ബാധകളെയും ഒഴിവാക്കി ഉൽപ്പാദനം കൂട്ടുന്നതിനും മികച്ച വിളവെടുപ്പിനും ഈ സംവിധാനങ്ങൾ കർഷകരെ സഹായിക്കുന്നു.
Millet Village
Office of the Millet Village Program, Mini Civil station, Agali, Attappady, Kerala, 678581
Copyright © 2022 Millet Village - All Rights Reserved.
ചെറുധാന്യങ്ങളുടെ ഗ്രാമം
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.